11:41am 11 November 2026
NEWS
തുരുത്തി ഫ്‌ളാറ്റ് സമുച്ചയത്തിന് തുടക്കം കുറിച്ചത് യുഡിഎഫ് ആണെന്ന് കോൺഗ്രസ്
27/09/2025  07:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തുരുത്തി ഫ്‌ളാറ്റ് സമുച്ചയത്തിന് തുടക്കം കുറിച്ചത് യുഡിഎഫ് ആണെന്ന് കോൺഗ്രസ്

കൊച്ചി : തുരുത്തി ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിനായി അനുമതി നേടിയെടുത്തതും പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും യുഡിഎഫ് ഭരണസമിതികളാണെന്ന് കോൺഗ്രസ്.  പദ്ധതി തുടക്കം കുറിച്ചത് യുഡിഫ് ആണെന്ന് കൊച്ചിയിലെ മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ എന്നിവർ പറഞ്ഞു. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മ്ദ് ഷിയാസിനൊപ്പം വാർത്താസമ്മേളനം നടത്തിയാണ് മുൻ മേയർമാർ എല്ലാം നടപടി ക്രമങ്ങളും മുന്നോട്ട് കൊണ്ടുപോയത് യുഡിഎഫ് ആണെന്ന് വിശദീകരിച്ചത്. പദ്ധതിക്കെതിരെ  കൗൺസിൽ യോഗത്തിൽ വലിയ ആരോപണങ്ങൾ ഉന്നയിച്ചത് സിപിഎം ആണ്. അന്ന് മേയർ സൗമിനി ജെയ്നിനെതിരെ അവിശ്വാസ പ്രമേയം വരെ കൊണ്ടു വന്നു. ജനങ്ങൾ യാഥാർഥ്യംങ്ങൾ തിരിച്ചറിയുമെന്നും മുൻ മേയർമാർ പറഞ്ഞു.ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ക്രെഡിറ്റ്‌ വരെ അടിച്ചു മാറ്റാൻ ശ്രമിച്ചവരാണ് സിപിഎമ്മുകാർ. മന്ത്രി എംബി രാജേഷും മേയറും കെട്ടിടത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. പദ്ധതി ഇല്ലാതാക്കാൻ ബോധ പൂർവ്വം ശ്രമിച്ചവരാണ് സിപിഎമ്മുകാർ. സിപിഎമ്മിന്റെ എതിർപ്പ് മൂലം പൊലീസ് സഹായത്തിൽ കൗൺസിൽ നടത്തുന്ന അവസ്ഥ വരെ ഉണ്ടായെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.രണ്ടാം യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ ചേരി നിർമ്മാർജ്ജനത്തിനായി നടപ്പിലാക്കിയ ഭവന നിർമാണ പദ്ധതിയുടെ ഭാഗമാണ് തുരുത്തി ഫ്‌ളാറ്റ് പദ്ധതി. തുടക്കം മുതൽ പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നത്. സൗമിനി ജെയ്ൻ മേയറായിരിക്കെ പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ കൗൺസിലിൽ നിരന്തരം ഇതിനെതിരെ പ്രതിഷേധിച്ചത് സിപിഎം ആയിരുന്നുവെന്ന് ഷിയാസ് പറഞ്ഞു. സാധാരണകാർക്ക് വേണ്ടി കൊണ്ട് വരുന്ന എല്ലാ പദ്ധതികൾക്കുമെതിരെ നിലകൊണ്ടിട്ടുള്ളത് സിപിഎമ്മാണ്. 394 കുടുംബങ്ങൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതി ഇത്രയും വൈകാൻ കാരണം സിപിഎമ്മാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. എം എൽ എമാരായ ടി ജെ വിനോദ്, ഉമാ തോമസ് , കോര്പറേഷൻ പ്രതിപക്ഷ നേതാവ്  ആന്റണി കുരീത്തറ , എം ജി അരിസ്റ്റോട്ടിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img